SignIn
Kerala Kaumudi Online
Friday, 23 October 2026 6.16 AM IST

ശൈലീ ആപ്പ് സർവേ: ഒരു മാസത്തിനിടെ രോഗസാദ്ധ്യത കണ്ടെത്തിയത് 3.36 ലക്ഷം പേർക്ക്

bbb

മലപ്പുറം: ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യവകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ രോഗസാദ്ധ്യത കണ്ടെത്തിയത് 3.36 ലക്ഷം പേർക്ക്. 12,065 പേർക്കാണ് ക്യാൻസർ സാദ്ധ്യത കണ്ടെത്തിയത്. ഇതിൽ 7,653 പേർക്ക് സ്തനാർബുദ ക്യാൻസർ സാദ്ധ്യതയാണ് കണ്ടെത്തിയത്. ഗർഭാശയ ക്യാൻസർ, വായിലെ ക്യാൻസർ സാദ്ധ്യത കണ്ടെത്തിയത് യഥാക്രമം 2850, 2059 പേർക്കാണ്.
ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയത് 9,682 പേർക്കാണ്. 17,863 പേർക്ക് ശ്വാസകോശ സംബന്ധമായ പരിശോധന നിർദ്ദേശിച്ചിട്ടുണ്ട്. 2.01 ലക്ഷം പേർക്ക് കാഴ്ച പരിശോധനയും 23,347 പേർക്ക് ശ്രവണ പരിശോധനയും നിർദ്ദേശിച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് വിധേയമായവരിൽ 2.63 ലക്ഷം പേർ 60ന് മുകളിൽ പ്രായമുള്ളവരാണ്. 10,726 പേർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരും 6,735 പേർ കിടപ്പിലായവരുമാണ്.
രോഗ സാദ്ധ്യതയുള്ളവർക്ക് പാപ്സ്മിയർ, ബയോപ്സി പരിശോധനകളടക്കമുള്ളവ നടത്തി സാമ്പിൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്.

ആശാവർക്കർമാർ വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശൈലീ ആപ്പ് മുഖേന ശേഖരിക്കും. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. കൂടാതെ കാൻസർ, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ആരോഗ്യ നിലവാരം സൂചിപ്പിച്ച് വ്യക്തിഗത സ്‌കോറും നൽകി ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണിത്..

ആരംഭഘട്ടത്തിലേ രോഗ്യം തിരിച്ചറിഞ്ഞാൽ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കും. എന്നാൽ പലരും രോഗം ഗുരുതരമാവുമ്പോൾ മാത്രമാണ് ചികിത്സ തേടിയെത്തുന്നത്. അതിനൊരു മാറ്റം ശൈലീ ആപ്പ് വഴി സാദ്ധ്യമാകും.


ഡോ.കെ.കെ.പ്രവീണ, നോഡൽ ഓഫീസർ, ആർദ്രം പദ്ധതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, APP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL