
വടകര: 'എല്ലാം അയ്യപ്പ ഭഗവാന്റെയും മാളികപ്പുറത്തമ്മയുടെയും കടാക്ഷം, തുടർന്നും ശാസ്താവിനെ സേവിച്ച് സമർപ്പിതമായി മുന്നോട്ട് പോവും". നിയുക്ത മാളികപ്പുറം മേൽശാന്തി മണിയൂർ പാലയാട് സ്വദേശി എ.ദാമോദരൻ നമ്പൂതിരി കേരളകൗമുദിയോട് പറഞ്ഞു. ഇത്രയും കാലം എല്ലാ ചിട്ടവട്ടങ്ങളോടെയും ഭഗവാന് കർമ്മം ചെയ്തുപോന്ന പോലെ ആത്മവിശ്വാസത്തോടെ പുതിയ കടമയും ഏറ്റെടുക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവഞ്ചേരി ആയാടത്തിൽ കുടുംബാംഗമാണ് ദാമോദരൻ നമ്പൂതിരി. ശബരിമല മേൽശാന്തി സ്ഥാനത്തേക്കുള്ള അന്തിമപ്പട്ടികയിലും പേരുണ്ടായിരുന്നെങ്കിലും ഒടുവിൽ മാളികപ്പുറത്തേക്കാണ് നറുക്കുവീണത്. അഞ്ചാം തവണയാണ് ഇദ്ദേഹത്തിന്റെ പേര് മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിക്കുന്നത്. 20 വർഷമായി പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ്. 52കാരനായ ദാമോദരൻ നമ്പൂതിരി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉപനയനം കഴിഞ്ഞ് പാലയാട് കോതമല്ലീശ്വര ക്ഷേത്രത്തിൽ പൂജകൾ ചെയ്തു കൊണ്ട് കർമ്മമേഖലയിലേക്ക് കടന്നുവന്നത്. ഭാര്യ: ഷീന, മക്കൾ: വരദ, നന്ദന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |