SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

നീതി സാരം' ജില്ലാതല ക്വിസ് മത്സരം: മഞ്ചേരി മെഡിക്കൽ കോളേജ് വിജയികൾ

mpm
മലപ്പുറം എക്‌സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'നീതി സാരം' ക്വിസ്സ് മത്സരത്തിൽ നിന്ന്

മലപ്പുറം: എക്‌സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'നീതി സാരം' ജില്ലാതല ക്വിസ് മത്സരത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് വിജയികളായി. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നുള്ള നവീൻ രാജേഷ്, മുഹമ്മദ് ഡാനിഷ് എന്നിവർ ഒന്നാം സ്ഥാനവും മഞ്ചേരി എൻ.എസ്.എസ് കോളേജിൽ നിന്നുള്ള പി.കെ.ശ്രീജിത, എം. ശ്രീനന്ദ എന്നിവർ രണ്ടാം സ്ഥാനവും പൊന്നാനി എം.ഇ.എസ് കോളേജിൽ നിന്നുള്ള മുഹമ്മദ് ആദിൽ, ഫാത്തിമ റഷ, കെ.ഹൃതിക്ക്, പി. തഷ്രീഫാ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

മലപ്പുറം ഗവ. കോളേജിൽ സംഘടിപ്പിച്ച പരിപാടി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പ്രദീപ് റാവു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സലാം കണ്ണിയൻ അദ്ധ്യക്ഷത വഹിച്ചു. രണ്ട് പേര് അടങ്ങുന്ന ടീം ആയാണ് മത്സരം സംഘടിപ്പിച്ചത്. 19 ടീമുകളിൽ നിന്നായി 38 മത്സരാർഥികൾ പങ്കെടുത്തു. വിജയികൾക്ക് 3,​000, 2,​000,1,​000 യഥാക്രമം ക്യാഷ് പ്രൈസും നൽകി. മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ ഹരികുമാർ ക്വിസ് മാസ്റ്ററായി.

മഞ്ചേരി എക്‌സൈസ് സർക്കിൾ ഓഫീസ് വിമുക്തി കോർഡിനേറ്റർ ജിഷിൽ.ഇ.നായർ, കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ.സാജിറ, ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ പി.ഷിജേഷ് സംസാരിച്ചു. മഞ്ചേരി സർക്കിൾ പരിധിയിലെ എക്‌സൈസ് ഉദ്യോഗസ്ഥർ, മലപ്പുറം ഗവ. കോളേജിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL