SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

കാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വ്യാജ പിരിവ്: നാട്ടുകാർ പിടികൂടി

mpm

തിരൂർ: കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നതെന്ന് കരുതുന്ന സംഘം തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിൽ പിടിയിലായി. രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകളും ഉച്ചഭാഷിണി സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. കൈനിക്കര പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് ഒരുവാഹനം അനൗൺസ്‌മെന്റിലൂടെ പണപ്പിരിവ് നടത്തിവരികയായിരുന്നു. ചികിത്സാ സഹായം ആവശ്യമുണ്ടെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും വിവരണങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചില യുവാക്കൾ വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചികിത്സയിലുള്ള രോഗിയെക്കുറിച്ചോ, ചികിത്സ നടത്തുന്ന ആശുപത്രിയെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകാൻ വാഹനത്തിലുണ്ടായിരുന്നവർക്ക് കഴിഞ്ഞില്ല. ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ഇവർ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയാൻ തുടങ്ങി. നാട്ടുകാർ സംഘടിക്കുന്നത് കണ്ടതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരാൾ പിരിച്ചെടുത്ത പണമടങ്ങിയ ബക്കറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി. വാഹനത്തിന്റെ ഡ്രൈവറെയും പണപ്പിരിവിന് സഹായിയായിരുന്ന മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ ആൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

മാസങ്ങൾക്ക് മുൻപ് തൊട്ടടുത്ത പ്രദേശമായ പോലിശ്ശേരിയിലും സമാനമായ രീതിയിൽ വ്യാജ പണപ്പിരിവ് നടന്നിരുന്നു. അന്ന് പിടിയിലായവരും സമാനമായ രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം വ്യാജ സംഘങ്ങൾ വർദ്ധിച്ചുവരുന്നത് യഥാർത്ഥത്തിൽ സഹായം അർഹിക്കുന്ന രോഗികൾക്ക് ലഭിക്കേണ്ട സഹായങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL