വണ്ടൂർ : ഡിജിറ്റൽ സർവേ നാലാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ നിലമ്പൂർ താലൂക്ക് മമ്പാട് വില്ലേജിന്റെ ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്ത് ബോർഡ് മീറ്റിംഗ് ചേർന്നു. ഭരണസമിതി അംഗങ്ങൾക്ക് ഡിജിറ്റൽ സർവേ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. സർവ്വേ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വാർഡ് തലത്തിൽ സർവ്വേസഭകൾ ആരംഭിക്കുന്നതിന് നേതൃത്വം നൽകാമെന്നും തീയതികൾ അറിയിക്കാമെന്നും മെമ്പർമാർ അറിയിച്ചു. ഇതിന് മുന്നോടിയായി വാർഡ് ഗ്രാമസഭകളിൽ പ്രത്യേക ക്ലാസുകൾ നടത്തി പൊതുജനങ്ങൾക്ക് കാര്യങ്ങൾ വിശദീകരിക്കുമെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |