മലപ്പുറം: ജില്ലാ കൗൺസിൽ അംഗങ്ങളുടെയും സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെയും താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും പഞ്ചായത്ത് മേഖല സമിതി കൺവീനർമാരുടെയും നേതൃത്വ ശില്പശാല ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം എൻ.പ്രമോദ് ദാസ്, ബിനോയ് മാത്യു, ലൈബ്രറി കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ. വി.സിനി ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി കെ.പി.ശങ്കരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ആർ.നാൻസി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |