SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

ആലത്തിയൂർ ഹനുമാൻ ആലത്തിയൂർ ഹനുമാൻ കാവിൽ പാദുകംവയ്പ്പ്

d
x

തിരൂർ: ആലത്തിയൂർ ഹനുമാൻകാവ് ദേവസ്വത്തിലെ കിഴക്കേ ഗോപുര പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള പാദുകംവയ്പ്പ് ക്ഷേത്രം ട്രസ്റ്റി സാമൂതിരി രാജയുടെ മകൻ സുജിത്ത് വർമ്മ ഇന്ന് രാവിലെ 8.30നും 9.30 നും ഇടയിൽ നിർവഹിക്കും. പാദുകം വയ്പ്പുമായി ബന്ധപ്പെട്ട പ്രത്യേക പൂജകൾക്ക് ക്ഷേത്രം തന്ത്രി കൽപ്പുഴ ശങ്കരൻനമ്പൂതിരി , മേൽശാന്തി പെരിഞ്ചേരി അനൂപ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഒന്നരക്കോടി രൂപ ചെലവിൽ ഒരു വർഷത്തിനുള്ളിലാണ് പ്രവൃത്തി പൂർത്തീകരിക്കുക. കരിങ്കൽ, ചെങ്കൽ, മരം, ചെമ്പ് എന്നിവ ഉപയോഗിച്ച് പൂർണമായും പുരാതന രീതിയിലാണ് ഗോപുരം നിർമ്മിക്കുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.സി.ബിജുരാജ് അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL