പെരിന്തൽമണ്ണ: നിര്യാതനായ സി.പി.എം അങ്ങാടിപ്പുറം ലോക്കൽ കമ്മിറ്റി അംഗം സൽമാൻ ഫാരിസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തുന്ന ആംബുലൻസിന്റെ ഫണ്ടിലേക്ക് കലമ്പറമ്പൻ കുഞ്ഞുമുഹമ്മദും കുടുംബവും നൽകിയ ധനസഹായം സി.പി.എം മങ്കട ഏരിയ കമ്മിറ്റി അംഗം അഡ്വ. ടി.കെ. റഷീദലി സൽമാൻ ഫാരിസിന്റെ സഹോദരൻ സവാദ് ഫൈസിയിൽ നിന്നും ഏറ്റുവാങ്ങി. സി.പി.എം വൈലോങ്ങര സൗത്ത് ബ്രാഞ്ച് സംഘടിപ്പിച്ച ചടങ്ങിൽ സി.പി.എം മങ്കട ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ഹരി, കെ.ടി. നാരായണൻ, ലോക്കൽ കമ്മിറ്റി അംഗം വി.പി സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറി കെ. സുരേഷ് ബാബു, കെ. വിശ്വനാഥൻ, ഒ.ടി ഷമീർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |