വള്ളിക്കുന്ന്: ജവഹർ ബാൽ മഞ്ച് വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.പി.സി.സി. അംഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണൻ ഡോ. മുഹമ്മദ് ഷിയാസ് ക്ലാസെടുത്തു.
ബ്ലോക്ക് ചീഫ് കോഓർഡിനേറ്റർ അശോകൻ മേച്ചേരി അദ്ധ്യക്ഷനായി. ജില്ലാ കോഓർഡിനേറ്റർ സി. ഉണ്ണിമൊയ്തു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കനകൻ കുഴിക്കാട്ടിൽ, വാർഡംഗം അബ്ദുൽ അസീസ് അരിമ്പ്രത്തൊടി, മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് പ്രമീള വിജയൻ, ടി.പി. ഗോപാലകൃഷ്ണൻ, കെ. ഹരികുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |