
ഓഹരി വിൽപ്പനയുടെ എട്ടിരട്ടിയിലധികം നിക്ഷേപകർ രംഗത്ത്
ഒക്ടോബർ 21 മുതൽ അപേക്ഷിക്കാം
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വിൽപ്പനയിൽ(ഐ.പി.ഒ) വൻ നിക്ഷേപക താത്പര്യം. ഏകദേശം 30,200 കോടി രൂപയുടെ ഓഹരി വിൽപ്പനയ്ക്ക് ആഗോള, ആഭ്യന്തര സ്ഥാപന നിക്ഷേപകരിൽനിന്ന് 2.5 ലക്ഷം കോടി രൂപയുടെ പ്രാഥമിക താത്പര്യം ലഭിച്ചെന്നാണ് റിപ്പോർട്ട്. ഐ.പി.ഒയുടെ വലുപ്പത്തിന്റെ എട്ടിരട്ടിയിലേറെയാണിത്.
ജി.ഐ.സി, നോർജസ് ബാങ്ക് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ്, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ബ്ലാക്ക്റോക്ക്, ഫിഡിലിറ്റി തുടങ്ങിയ വിദേശ സ്ഥാപനങ്ങളും എൽ.ഐ.സി, എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്, എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട് തുടങ്ങിയ ആഭ്യന്തര നിക്ഷേപകരും രംഗത്തുണ്ട്.
ഒക്ടോബർ 19ന് ആങ്കർ നിക്ഷേപകർക്കുള്ള ബിഡ്ഡിങ് ആരംഭിക്കും.
പൊതുഓഹരി വിൽപ്പന: ഒക്ടോബർ 21 മുതൽ 23 വരെ
ഓഹരി ഒന്നിന്റെ വില 1,065–1,119 രൂപ വരെ
ഒരു ലോട്ട്: 12 ഓഹരികൾ
ഉയർന്ന വിലയിൽ ഒരു നിക്ഷേപകൻ മുടക്കേണ്ട തുക: 13,428 രൂപ
ഗ്രേ മാർക്കറ്റിൽ വിലക്കുതിപ്പ്
ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ഗ്രേ മാർക്കറ്റിൽ മികച്ച പ്രതികരണം. ഓഹരിക്ക് 221 രൂപയുടെ പ്രീമിയം രേഖപ്പെടുത്തിയതോടെ, ഉയർന്ന വിലപരിധിയായ 1,119 രൂപയിലും ഏകദേശം 20 ശതമാനം നേട്ടത്തിന് ലിസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് അനൗദ്യോഗിക വിപണി സൂചന. എന്നാൽ ഗ്രേ മാർക്കറ്റ് പ്രീമിയം ഉറപ്പായ ലിസ്റ്റിംഗ് വിലയോ നേട്ടമോ അല്ല.
സമാഹരിക്കാൻ ലക്ഷ്യമിടുന്ന തുക
30,213 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |