SignIn
Kerala Kaumudi Online
Saturday, 10 October 2026 2.20 AM IST

ആകാശത്തേക്കും കണക്ടിവിറ്റി ഉയർത്തി ജിയോ

jio-1

കൊച്ചി: മൊബൈൽ, ഫൈബർ ശൃംഖലകൾക്ക് പിന്നാലെ ബഹിരാകാശ സാങ്കേതികവിദ്യയിലേക്കും കണക്ടിവിറ്റി വ്യാപിപ്പിക്കാൻ റിലയൻസ് ജിയോ ഒരുങ്ങുന്നു. ഏകദേശം 1,600 ലോ എർത്ത് ഓർബിറ്റ് (എൽ.ഇ.ഒ) ഉപഗ്രഹങ്ങളും ഇന്ത്യയിലുടനീളം 23 ഗ്രൗണ്ട് സ്റ്റേഷനുകളും ഉൾപ്പെടുന്ന നിർദിഷ്‌ട ഉപഗ്രഹ ശൃംഖല ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോ അവതരിപ്പിച്ചു.

‘സോവറിൻ സാറ്റലൈറ്റ് കണക്‌റ്റിവിറ്റി’ പദ്ധതിയിലൂടെ മൊബൈൽ ടവറുകളും ഫൈബർ ശൃംഖലകളും എത്തിക്കാൻ പ്രയാസമുള്ള വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ കണക്ടിവിറ്റി എത്തിക്കുകയാണ് ലക്ഷ്യം. ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളിലേക്കും കര, സമുദ്ര മേഖലകളിലും സമഗ്രമായ കണക്‌ടിവിറ്റി ലഭ്യമാക്കാനാണ് ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO, LATESTNEWS, BUSINESS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360