
കൊച്ചി: പൊതുമേഖലാ ബാങ്കായ യുകോ ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദ അറ്റാദായം 27 ശതമാനം വർദ്ധിച്ച് 786 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ 620 കോടി രൂപയായിരുന്നു ലാഭം. ബാങ്കിന്റെ മൊത്തം വരുമാനം 7,421 കോടി രൂപയിൽനിന്ന് 8,170 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 6,537 കോടി രൂപയിൽനിന്ന് 7,286 കോടി രൂപയായി. പ്രവർത്തന ലാഭം 1,613 കോടി രൂപയിൽനിന്ന് 1,872 കോടി രൂപയായി വർദ്ധിച്ചു.
ആസ്തിയുടെ ഗുണനിലവാരത്തിലും പുരോഗതിയുണ്ടായി. മൊത്ത നിഷ്ക്രിയ ആസ്തി 2.56 ശതമാനത്തിൽനിന്ന് 1.96 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.43 ശതമാനത്തിൽനിന്ന് 0.18 ശതമാനമായും കുറഞ്ഞു. കിട്ടാക്കടങ്ങൾക്കുള്ള നീക്കിയിരുപ്പ് പരിരക്ഷാ അനുപാതം 98.36 ശതമാനമായി ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |