തിരൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന് കൂട്ടുകാർക്ക് ആശംസകൾ നേർന്നുള്ള വിദ്യാർത്ഥികളുടെ കലാപരിപാടികൾ ശ്രദ്ധേയമായി . പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളാണ് സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചത്. വിദ്യാർത്ഥികളായ പി. ആയിഷ, ആയിഷ അഫ്രിൻ, ജഹാന നവാസ് എന്നിവർ സ്വതന്ത്ര ദിന സന്ദേശ പ്രഭാഷണം നിർവഹിച്ചു. വിദ്യാലയത്തിലെ ബുൾ ബുൾ ടീമിന്റെ ദൃശ്യാവിഷ്കാരവും നടന്നു. രക്ഷിതാക്കാൾക്കായി ചിത്ര രചനാ മത്സരവും നടത്തി. പ്രഥമാദ്ധ്യാപകൻ ടി. മുനീർ, റസാക്ക് പാലോളി, കെ. പ്രിയ, ടി.എം. നാസർ, സി.എം.സി. അർഷാദ് , എ. റഹീജ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |