മലപ്പുറം:കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ തെറ്റായ നടപടികളാണ് സംസ്ഥാനത്തെ ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മറ്റി . കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ ഇടതുസർക്കാരാണ് റദ്ദാക്കിയത്. എന്നിട്ടും ഈ വിഷയത്തിൽ യു.ഡി.എഫ് സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.ജില്ലാ വൈസ് പ്രസിഡന്റ് സക്കീർ ആതവനാട് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മൊറയൂർ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പി. സി. രാജേന്ദ്രൻ നായർ, ഷാഫി വാക്കയിൽ, ജയപ്രസാദ് , ഹരിഹരൻ പൊന്നാനി എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |