മലപ്പുറം : പരിസ്ഥിതി ലോല പ്രദേശത്തു നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കി വിജ്ഞാപനം ഇറക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് മുസ്ലീം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി മലപ്പുറം ജില്ല കമ്മിറ്റി പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. യോഗം മുസ്ലീം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ചെയർമാൻ അഡ്വ. ഹനീഫ പെരിഞ്ചീരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ കൺവീനർ കെ.എൻ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. താണിപ്പ ഹാജി, വി.ഇഷ്ഹാഖ്, ജംഷീദ് അബൂബക്കർ, സി.കെ. ഉമ്മർ കോയ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |