SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

ഓപ്പറേഷൻ തെളിമ; 288 ലിറ്റർ ഭക്ഷ്യ എണ്ണ നശിപ്പിച്ചു

thelima
ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ തെളിമയിൽ നിന്ന്

മലപ്പുറം: ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ 'ഓപ്പറേഷൻ തെളിമ' കാമ്പെയിനിൽ 141 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സെപ്തംബർ 29, 30 തീയതികളിലായിരുന്നു പരിശോധന. തുടർച്ചയായി ഉപയോഗിച്ചത് മൂലം ഉപയോഗയോഗ്യമല്ലാതായ 288 ലിറ്റർ ഭക്ഷ്യഎണ്ണ പരിശോധനയിൽ കണ്ടെത്തി നശിപ്പിച്ചു കളഞ്ഞു.

നിബന്ധനകൾ പാലിക്കാത്ത 38 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി കോമ്പൗണ്ടിങ് നോട്ടീസ് നൽകി. 13 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും രണ്ട് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി. ഒരു അ‌ഡ്‌ജുഡിക്കേഷൻ കേസ് റിപ്പോർട്ട് ചെയ്തു. വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാര നിർമ്മാണ യൂണിറ്റുകൾ തുടങ്ങി വൻതോതിൽ എണ്ണപ്പലഹാരങ്ങളും വറുത്ത ഭക്ഷ്യ വിഭവങ്ങളും തയാറാക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്.

ബയോഡീസൽ നിർമ്മാണത്തിന് കൈമാറും

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) റീപർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ (ആർ.യു.സി.ഒ) പദ്ധതി പ്രകാരം ഉപയോഗിച്ച ഭക്ഷ്യ എണ്ണ അംഗീകൃത ഏജൻസികൾക്ക് ബയോ ഡീസൽ നിർമ്മാണം പോലുള്ള പദ്ധതികൾക്കായി കൈമാറും.

എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോഴുണ്ടാകുന്ന ഗുണനിലവാരത്തകർച്ച അളക്കുന്ന ടോട്ടൽ പോളാർ കോമ്പൗണ്ട്സ് മീറ്ററുകളും മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്‌.


നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളും. ആർ.യു.സി.ഒ പോലുള്ള പദ്ധതികളെ സംബന്ധിച്ചും ഉപയോഗിച്ച എണ്ണ അംഗീകൃത ഏജൻസികൾക്ക് കൈമാറുന്നതിനെ ക്കുറിച്ചും വ്യാപാരികൾക്കിടയിൽ ബോധവൽക്കരണം നടത്തും. സുരക്ഷിത ഭക്ഷണം ഓരോ വ്യക്തിയുടെയും അവകാശവും അതോടൊപ്പം തന്നെ ഉത്തരവാദിത്വവുമാണ്.


സി.എസ്.രാജേഷ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ

ആകെ പരിശോധന- 141
നശിപ്പിച്ച എണ്ണയുടെ അളവ് - 288 ലിറ്റർ
കോമ്പൗണ്ടിങ് നോട്ടീസ് - 38
ഇംപ്രൂവ്‌മെന്റ് നോട്ടീസ്- രണ്ട്
അഡ്ജുഡിക്കേഷൻ നോട്ടീസ്- ഒന്ന്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, OIL PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL