മലപ്പുറം: തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചമ്രവട്ടത്ത് നിന്നും അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി തിരൂർ പൊലീസ് പിടികൂടി.കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇരിങ്ങാവൂരിൽ നിന്ന് അനധികൃതമായി കൊണ്ടുപോവുകയായിരുന്ന ചെമ്മണ്ണ് കയറ്റിയ ലോറി കൽപ്പകഞ്ചേരി പൊലീസ് പിടികൂടി.
ഒളവട്ടൂർ മായക്കരയിൽ അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്ന ജെ.സി.ബിയും ടിപ്പർ ലോറിയും കൊണ്ടോട്ടി പൊലീസ് പിടികൂടി. വാഹനങ്ങൾ തുടർനടപടികൾക്കായി ജിയോളജിക്കൽ വകുപ്പിന് കൈമാറും. മറ്റു നടപടികളുമെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |