SignIn
Kerala Kaumudi Online
Friday, 23 October 2026 2.44 AM IST

അക്ഷയജ്യോതി 2.0

asha
അക്ഷയ ജ്യോതി 2.0 യുടെ ഭാഗമായി ചെറുനെല്ലി ആദിവാസി നഗറിലെ നിവാസികളെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശ വർക്കർമാർ സ്‌ക്രീനിംഗ് നടത്തുന്നു.

നെല്ലിയാമ്പതി: ക്ഷയരോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ചികിത്സ നൽകുന്ന അക്ഷയജ്യോതി 2.0 പരിപാടിയുടെ ഭാഗമായി ചെറുനെല്ലി ആദിവാസി നഗർ നിവാസികളെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശ വർക്കർമാർ സ്‌ക്രീനിംഗ് നടത്തി. കഴിഞ്ഞ മാസത്തെ ഉരുൾപൊട്ടലിനെ തുടർന്ന്, ഇപ്പോൾ പോത്തുണ്ടി ജലസേചന വകുപ്പിന്റെ ഡോർമെട്രിയിൽ താമസിക്കുന്ന ഇവരെ ആശ വർക്കർമാരായ എം.എൽ.റീന, ബീന സജീവൻ, പി.കെ.ഷീന എന്നിവരും, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.അഫ്സലും അടങ്ങുന്ന സംഘം സന്ദർശിച്ചു ബോധവത്കരണം നൽകി. രോഗലക്ഷണങ്ങൾ ഉള്ളവരുടെ കഫം പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL