SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 AM IST

കുടിവെള്ള പൈപ്പ് പൊട്ടി 15 ഇടത്ത് ചോർച്ച; നന്നാക്കാതെ അധികൃതർ

മുതലമട: പോത്തപാടം മേച്ചിറ റോഡിൽ മീങ്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയിട്ട് മാസങ്ങളായിട്ടും കുടിവെള്ളം പാഴാവാതിരിക്കാൻ അധികൃതർ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മീറ്റർ റീഡിംഗിന് വരുന്നവരോടും വാട്ടർ അതോറിറ്റിയിലും പലതവണ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പെരിഞ്ചറ ഭാഗത്ത് ആറിടത്തും പത്തിചിറ, കാടംകുറിശ്ശി ഭാഗങ്ങളിൽ ഒമ്പതിടങ്ങളിലുമാണ് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. ദിവസേന ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിൽ പാഴാകുന്നത്. പോത്തപാടം മുതൽ മേച്ചിറ വരെയുള്ള റോഡിൽ കാടംകുറിശ്ശി വരെ ഒരു കിലോമീറ്റർ റോഡ് കുടിവെള്ള ചോർച്ച കാരണം തകർന്നു തരിപ്പണമായി. അഞ്ചു സ്‌കൂൾ ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും നിരവധി വിദ്യാർത്ഥികളും കാൽനടയാത്രക്കാരും പ്രതിദിനം യാത്ര ചെയ്യുന്ന റോഡാണിത്. രാവിലെ മുതൽ രാത്രി വരെ പമ്പ് ചെയ്യുന്ന കുടിവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതു മൂലം ഇവിടെ അപകടങ്ങളും നിത്യസംഭവമാണ്. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL