പട്ടാമ്പി: ആമയൂർ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ ഉദ്ഘാടനവും ഫ്രഷേഴ്സ് ഡേയും കോളേജ് ചെയർമാൻ എൻ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ഹംസ, മെമ്പർ പി.എം.മുസ്തഫ, അഡ്മിനിസ്‌ട്രേറ്റർ എസ്.എ.തങ്ങൾ, വൈസ് പ്രിൻസിപ്പൽ വി.പി.ഗീത എന്നിവർ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർ ടി.ദിലീപ്, യൂണിയൻ ചെയർമാൻ മുഹമ്മദ് അനസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഫ്രഷേഴ്സ് ഡേയുടെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |