
കൊച്ചി: കുറവിലങ്ങാട് ദേവമാതാ കോളേജിൽ വി. ജി. ആന്റണി മെമ്മോറിയൽ പ്രഭാഷണവും അവാർഡ് ദാന ചടങ്ങും നാളെ നടക്കും. കോളേജ് ഇ-ലേണിംഗ് സെന്ററിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ 'ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ നേരിടുന്ന ഭരണപരമായ വെല്ലുവിളികൾ' എന്ന വിഷയത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) മുൻ ചെയർമാൻ എം. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. വടക്കേക്കര കുടുംബാംഗങ്ങളാണ് സ്പോൺസർ. മികച്ച യു.ജി വിദ്യാർത്ഥിക്കുള്ള 'ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡന്റ്' പുരസ്കാരവും 25,000 രൂപ ക്യാഷ് അവാർഡും വിതരണം ചെയ്യും.ദേവമാതാ കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് മേനാച്ചേരി അദ്ധ്യക്ഷത വഹിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |