ചിറ്റൂർ: തത്തമംഗലം പള്ളിമൊക്കു-കല്ലൻചിറ-പെരുവെമ്പ് റോഡ് കുണ്ടും കുഴികളും നിറഞ്ഞ് യാത്ര ദുരിതമായി. നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി പോ ന്നത്. വാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് അപകടം പതിവായി. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽ പെടുന്നത്. കുഴികൾക്കു പുറമെ പല ഭാഗത്തും റോഡിന്റെ ഇരുവശത്തും ഉള്ളതാഴ്ച്ചയും അപകടക്കെണിയായി മാറുന്നതായി പ്രദേശവാസികൾ പറയുന്നു. ചിറ്റൂർ തത്തമംഗലം നഗരസഭയുടേയും പെരുവെമ്പ് പഞ്ചായത്തിന്റേയും അധികാര പരിധിയിൽ വരുന്ന റോഡുകളുടെ അറ്റകുറ്റപണികൾ ഉടൻ നടത്തണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |