SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

മേരിഗിരിയിൽ സുരക്ഷാവേലി സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞു

road
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ മേരിഗിരിയിൽ സുരക്ഷാ വേലി സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടയുന്നു.

 ദേശീയപാതയിൽ സർവീസ് റോഡ് പൂർത്തിയാക്കണമെന്ന് എന്നു നാട്ടുകാർ

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ മേരിഗിരിയിൽ സുരക്ഷാവേലി സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. റോഡ് സുരക്ഷിതമാക്കാനെന്ന പേരിലാണ് ദേശീയപാത അതോറിറ്റി ദേശീയപാതയിൽ നിന്ന് ഒരു മീറ്റർ മാറി ഇരുമ്പു ദണ്ഡ് സ്ഥാപിക്കുന്നത്. എന്നാൽ മേരിഗിരി മുതൽ ചുവട്ടുപാടം വരെ സർവീസ് റോഡ് ആദ്യം പൂർത്തി യാക്കണമെന്നും അതിനു ശേഷം വേലി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണു പന്തലാംപാടം ജനകീയ കൂട്ടായ്മയുടെ നേതൃ
ത്വത്തിൽ നിർമ്മാണം തടഞ്ഞത്. ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സംഘം പരിശോധന നടത്തിയപ്പോൾ സർവീസ് റോഡ് പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി സമ്മതം മൂളിയിരുന്നെന്നു ജനകീയ കൂട്ടായ്മ പ്രസിഡന്റ് ജോർജ് സി.ജോസഫ് പറഞ്ഞു.

റോഡ് പൂർത്തിയാക്കാതെ വേലി സ്ഥാപിക്കുന്നത് അപകടം വർദ്ധിപ്പിക്കുമെന്ന് സംയുക്ത സമര സമിതി ഭാരവാഹി പി.ജെ.ജോസ് പറഞ്ഞു.

 സർവീസ് റോഡ് അനിവാര്യം

നിലവിൽ വാണിയമ്പാറ മുതൽ വടക്കഞ്ചേരി വരെ 21 ഇടറോഡുകൾ ദേശീയപാതയിലേക്കു പ്രവേശിക്കുന്നുണ്ട്. എന്നിട്ടും സർവീസ് റോഡ് പൂർത്തിയാക്കിയിട്ടില്ല. ഇതുമൂലം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എട്ട് പേരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്. വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ പലഭാഗത്തും സർവീസ് റോഡ് ഇല്ല. വാണിയമ്പാറയിൽ തുടങ്ങുന്ന സർവീസ് റോഡ് നീലിപ്പാറയിൽ അവസാനിപ്പിച്ചു. പിന്നീട് പന്തലാംപാടത്തു റോഡ് ഉണ്ടെങ്കിലും മേരിഗിരി മുതൽ ശങ്കരംകണ്ണൻതോട് വരെ ഇല്ല. പന്നിയങ്കരയിലും ഒരു ഭാഗത്തും സർവീസ് റോഡില്ല. വെള്ളച്ചാലുകൾ ഇല്ലാത്തതു മൂലം പറമ്പുകളിൽ വെള്ളം കയറി നാശമുണ്ടായിട്ടും അധികൃതർ തി രിഞ്ഞുനോക്കിയിട്ടില്ല. നിർമ്മാണ അപാകത മൂലം ഹൈവേയുടെ അരികിലുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL