മണ്ണാർക്കാട്: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ(കെ.യു.ടി.എ) മണ്ണാർക്കാട് സബ് ജില്ല കമ്മിറ്റി നടത്തപ്പെടുന്ന പന്ത്രണ്ടാമത് ഫുട്ബാൾ ടൂർണമെന്റ് നാളെ നമ്പിയത്ത് സ്പോർട്സ് ഹബ്ബിൽ നടക്കും. സബ്ജില്ലയിൽ നിന്നുള്ള 30 ടീം പങ്കെടുക്കും. അഡ്വ. എൻ.ഷംസുദ്ധീൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ സി.മുഹമ്മദ് ബഷീർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.അബൂബക്കർ, ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് ചെറൂട്ടി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ കെ.എ.നൗഫൽ, കെ.ഹംസ, ഫിറോസ്ഖാൻ, ലെഫ്റ്റനന്റ് പി.ഹംസ, സി.ഹനീഫ, സിസ്റ്റർ ഷിജി, ഹഫ്സത് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |