ചിറ്റൂർ: വലിച്ചെറിയൽ മുക്തവാരവുമായി ബന്ധപ്പെട്ട് നല്ലേപ്പിള്ളി പഞ്ചായത്ത് ഹരിത കർമ്മസേനാംഗങ്ങളും നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വൊളണ്ടിയേഴ്സും ചേർന്ന് ടൗണിൽ അജൈവ മാലിന്യ ശേഖരണ കാമ്പയിൻ നടത്തി. നല്ലേപ്പിള്ളി സിദ്ധിവിനായകക്ഷേത്രം മുതൽ എം.സി.എഫ് വരെ റോഡിനിരുവശത്തും വലിച്ചെറിഞ്ഞ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ടുള്ള കാമ്പയിനിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ, വൈസ് പ്രസിഡന്റ് കെ.സതീഷ്, എൻ.എസ്.എസ് കോ ഓർഡിനേറ്റർ അനിൽ, ഐ.ആർ.ടി.സി കോ ഓർഡിനേറ്റർമാരായ അഞ്ജന, നിഷ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |