വടക്കഞ്ചേരി: ശിവഗിരി മഠാധിപതിയും പ്രസിഡന്റുമായ സച്ചിദാനന്ദ സ്വാമി വള്ളിയോട് ശ്രീ നാരായണ പബ്ലിക് സ്കൂൾ സന്ദർശിച്ചു. ഗുരുദേവന്റെ ജാതിമതഭേദ ഇല്ലായ്മയെ കുറിച്ച് സംസാരിക്കുകയും വിദ്യാർത്ഥികൾക്ക് സന്ദേശം നൽകുകയും ചെയ്തു. വത്തിക്കാൻ സന്ദർശനത്തിൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും ക്രൈസ്തവ സമൂഹത്തിന്റെ ഗുരുവായ മാർപാപ്പയുടെ സ്നേഹോജ്ജ്വല സ്വീകരണത്തെക്കുറിച്ചുമുള്ള അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. പരിപാടിയിൽ എം.കെ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.വിജയൻ, കെ.ഉണ്ണിക്കൃഷ്ണൻ, കെ.മായ, ത്രേസി കുട്ടി ചാക്കോ, മോളി സെബാസ്റ്റ്യൻ, ലക്ഷ്മി ദേവി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |