പാലക്കാട്: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹിയറിംഗ് 16 മുതൽ ഫെബ്രുവരി 22വരെ നടത്തുമെന്ന് ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. പാലക്കാട് ഫെബ്രുവരി നാലിനാണ് ഹിയറിംഗ്. ജനുവരി 16 ന് പത്തനംതിട്ടയിലാണ് ഹിയറിംഗിന് തുടക്കമിടുക. 1112 അപേക്ഷകളാണ് പാലക്കാട് ജില്ലയിൽ നിന്നും കമ്മിഷന് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദ്ദേശങ്ങൾ നവംബർ 18ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദ്ദേശങ്ങളും ഡിസംബർ നാല് വരെ സ്വീകരിച്ചിരുന്നു. സംസ്ഥാന ഡിലിമിറ്റേഷൻ കമ്മീഷന് നേരിട്ടും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ നേരിൽ കേൾക്കും. ഹീയറിങിന് ശേഷം പരാതികൾ വിശദമായി പരിശോധിച്ച് കമ്മീഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |