അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ പ്രൈമറി ക്ലാസ്സിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് 47 പ്രവർത്തി ദിനങ്ങൾ വിജയകരമായി പൂർത്തിയാക്കി വിജയോത്സവം സംഘടിപ്പിച്ചു. പദ്ധതിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനദാനം നടത്തി. പരിപാടി അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പിയസജ്നാ സത്താർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അലി മഠത്തടി അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബി.പി.ഒ പി. സുകുമാരൻ, സംസ്ഥാനതല ഇംഗ്ലീഷ് ട്രെയിനർ കെ. ഫിറോസ് എന്നിവർ മുഖ്യാഥിതികളായി. പി.ടി.എ പ്രസിഡന്റ് എം.പി നൗഷാദ്, മണ്ണാർക്കാട് സി.ആർ.സി കോഓർഡിനേറ്റർ എം.കെ.ശ്രീചിത്ര, പ്രധാനാദ്ധ്യാപിക കെ.എം.ഷാഹിന സലീം തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |