SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

ലിംഗ വിവേചനം

anupama
ദൃശ്യ മാധ്യമ രംഗവും, ചലച്ചിത്ര ലോകവും: ലിംഗഭേദങ്ങളുടെ ഇടങ്ങൾ എന്ന വിഷയത്തിൽ അനുപമ വെങ്കിടേശ്വരൻ സംസാരിക്കുന്നു

ചിറ്റൂർ: മാധ്യമ രംഗത്ത് സ്ത്രീകളെ കാഴ്ചവസ്തുക്കളാക്കുകയും രണ്ടാംകിട ജീവനക്കാരായി കണക്കാക്കുകയും ചെയ്യുന്നുവെന്ന് മാധ്യമപ്രവർത്തക അപർണ സെൻ പറഞ്ഞു. സ്ത്രീകളെപ്പോഴും സ്വയം തെളിയിക്കാൻ നിർബന്ധിക്കപ്പെടുന്ന തൊഴിൽ മേഖലയാണ് മാധ്യമമെന്നും പാഞ്ചജന്യം ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിൽ അവർ പറഞ്ഞു. മാധ്യമരംഗത്തെ സ്ത്രീകൾ തീരുമാനം കൈക്കൊള്ളാൻ അധികാരമുള്ള നേതൃസ്ഥാനത്തെത്തുന്നത് മാധ്യമ മാനേജുമെന്റുകൾ താത്പര്യപ്പെടുന്നില്ല. മാധ്യമത്തിനകത്തും പുറത്തും ഒരുപോലെ സമരം ചെയ്താണ് ഓരോ മാധ്യമപ്രവർത്തകയും മുന്നോട്ടു പോകുന്നതെന്ന് പ്രമുഖ മാദ്ധ്യമ പ്രവർത്തക അനുപമ വെങ്കിടേശ്വരൻ പറഞ്ഞു. സിനിമാ സെറ്റുകൾ വലിയ ഉച്ചനീചത്വങ്ങൾ നിലനില്ക്കുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ സിനിമാ രംഗത്തെ ചൂഷണം തടയുകയേറെ ബുദ്ധിമുട്ടാണെന്ന് വനിതാ കമ്മീഷനു വേണ്ടി സിനിമാ രംഗത്തെക്കുറിച്ച് പഠനം നടത്തിയ ഡോ. പി.എം.ആതിര പറഞ്ഞു. ദൃശ്യമാധ്യമരംഗവും ചലച്ചിത്ര ലോകവും ലിംഗഭേദങ്ങളുടെ ഇടങ്ങളെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL