SignIn
Kerala Kaumudi Online
Friday, 23 October 2026 3.31 PM IST

നെന്മാറയിൽ 19 റോഡുകളുടെ പുനരുദ്ധാരണത്തിന് 5.95 കോടി

കൊല്ലങ്കോട്: നെന്മാറ നിയോജക മണ്ഡലത്തിലെ 19 റോഡുകളുടെ പുനരുദ്ധീകരണത്തിന് 5.95 കോടി രൂപ അനുവദിച്ചു. പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് തദ്ദേശീയ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന റോഡ് പുനരീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിനുള്ള തുക അനുവദിച്ചിരിക്കുന്നത്. ജൽജീവൻ മിഷൻ പദ്ധതിക്കായി റോഡുകൾ തകർന്നുകിടക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നെന്മാറ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ഒമ്പത് പഞ്ചായത്തിലെ പത്തൊമ്പത് റോഡുകളുടെ പുനരുധികരണത്തിനു വഴിയൊഴുകുന്നത്.

വടവന്നൂർ പഞ്ചായത്തിലെ മുഴൂർക്കാവ് പെരുഞ്ചിറ റോഡ് 30 ലക്ഷം, ഊട്ടറ ഗുഡ് റോഡ് 20ലക്ഷം, പല്ലശ്ശന പഞ്ചായത്തിലെ പല്ലാവൂർക്കാട് കാടു വെട്ടി റോഡ് 35 ലക്ഷം, ചാമ പറമ്പ്മീത്തിൽ കളം റോഡ് 30 ലക്ഷം, പെരുഞ്ചിറ ഒല്ലൂർ പാടം റോഡ് 15 ലക്ഷം, കൊല്ലങ്കോട് പഞ്ചായത്തിലെ പെരുങ്ങോട്ടുകാവ് പൊരിച്ചോളം റോഡ് 40 ലക്ഷം, കൊടുക്പാറ സീതാർ കുണ്ട് റോഡ് 45 ലക്ഷം, നെന്മാറ പഞ്ചായത്തിലെ വല്ലങ്ങി പുളിക്കൽ തറ റോഡ് 20 ലക്ഷം, തെക്കേതറ കച്ചേരിപാറ റോഡ് 40 ലക്ഷം, നെല്ലിയാമ്പതി പഞ്ചായത്തിലെ പോത്തുപാറ റോസറി റോഡ് 30 ലക്ഷം, കൂനമ്പാലം ഫാക്ടറി റോഡ് 20 ലക്ഷം, അയിലൂർ പഞ്ചായത്തിലെ മരുതംചേരി വടക്കംചിറ റോഡ് 40 ലക്ഷം, എലവഞ്ചേരി പഞ്ചായത്തിലെ മൂച്ചിക്കൽ നെല്ലചേരി റോഡ് 20 ലക്ഷം, അരുവന്നൂർ പറമ്പ് കല്ലാട്ടുകുളമ്പ് റോഡ് 45 ലക്ഷം, കൊടുവായൂർ പഞ്ചായത്തിലെ ചേരികോട് തെക്കുംപുറം റോഡ് 30 ലക്ഷം, കോരങ്ങോട്ട് വെട്ടും പുള്ളി 20 ലക്ഷം, കേരളപുരം ഗ്രാമം റോഡ് 45 ലക്ഷം, മുതലമട പഞ്ചായത്തിലെ കിഴക്കേ ചുക്കംമ്പതി റോഡ് 40 ലക്ഷം എന്നീ റോഡുകളുടെ പുനരുദ്ധീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NENMARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL