SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

പന്നിയങ്കര ടോൾ: സൗജന്യമായി പോകുന്നത് 9,000 വാഹനങ്ങൾ

toll

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ദേശീപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിലൂടെ ഒരുമാസം 9,000 വാഹനങ്ങൾ സൗജന്യമായി കടന്നുപോകുന്നുണ്ടെന്ന് കരാർ കമ്പനി അധികൃതർ. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാർക്കാണ് ടോൾവഴി സൗജന്യം അനുവദിച്ചിട്ടുള്ളത്. സൗജന്യം നൽകാനാവില്ലെന്ന കരാർകമ്പനി നിലപാടിനെത്തുടർന്ന് വിഷയത്തിൽ പരിഹാരം കാണുന്നതിനായി ജനുവരി അഞ്ചിന് പി.പി.സുമോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. ടോൾവഴി സൗജന്യമായി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്കെടുത്തശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് യോഗത്തിൽ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാർ കമ്പനി കണക്കെടുത്തത്. ഇതിനുപുറമേ വാഹനത്തിന്റെ ആർ.സി. ബുക്കിലെ വിലാസം തിരുത്തി സൗജന്യമായി കടന്നുപോയ സംഭവങ്ങളും കണ്ടെത്തിയതായി കമ്പനി അധികൃതർ പറഞ്ഞു.

അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിലുള്ളവർക്ക് സൗജന്യം നൽകാമെന്ന് കരാർകമ്പനി യോഗത്തിൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ആവശ്യപ്രകാരം 1,200 പേർ വിലാസം തെളിയിക്കുന്ന രേഖകൾ ടോൾ കേന്ദ്രത്തിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യം അനുവദിക്കണമെന്നാണ് പന്തലാംപാടം ജനകീയസമിതിയുടെ ആവശ്യം. വിഷയം വീണ്ടും ചർച്ചചെയ്യുന്നതിനായി ഫെബ്രുവരി ആറിനുള്ളിൽ യോഗം വിളിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പി.പി.സുമോദ് എം.എൽ.എ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NHAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL