SignIn
Kerala Kaumudi Online
Friday, 23 October 2026 4.18 PM IST

പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ

pipe

  • അടുത്ത ജൂൺ മാസത്തോടെ പദ്ധതി കമ്മീഷൻ ചെയ്യും
  • വർഷത്തിൽ 3.78 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പദ്ധതിയുടെ ലക്ഷ്യം
  • ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും

വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ. പാലക്കുഴി അഞ്ചുമുക്കിലെ തടയണക്കു താഴെ കൊന്നക്കൽകടവിൽ ഇരുനില പവർഹൗസിന്റെ നിർമ്മാണം പൂർത്തിയായി.

പദ്ധതി പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവൃത്തികളും പൂർത്തിയായി. പാലക്കുഴി പള്ളിക്കു സമീപം പത്ത് വർഷമായി കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ ക്ലീനിംഗും പെയിന്റിംഗും നടത്തി അടുത്ത ദിവസം തന്നെ സ്ഥാപിക്കൽ തുടങ്ങും. നിരപ്പായ ഭൂപ്രദേശമായതിനാൽ ലോ പ്രഷർ പൈപ്പ് സ്ഥാപിക്കൽ എളുപ്പമാകും. എന്നാൽ പിന്നീട് താഴേക്ക് കുത്തനെയുള്ള മലഞ്ചെരിവിൽ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കുന്നത് ഏറെ ശ്രമകരമായജോലിയാണ്. ഗലാസികളെ എത്തിച്ചാണ് ഇത് ചെയ്യുക. വർഷത്തിൽ 3.78 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പദ്ധതിയുടെ ലക്ഷ്യം. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും. ഇതിനായുള്ളപോസ്റ്റുകളും ട്രാൻസ്‌ഫോർമർ സ്ഥാപിക്കലും നേരത്തെ തന്നെ നടത്തിയിരുന്നു. പദ്ധതി പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവൃത്തികളും പൂർത്തിയായി. ജൂൺ മുതൽ ഏഴ് മാസമാണ് വൈദ്യുതി ഉത്പാദനം നടക്കുക. തുടർന്നുള്ള മാസങ്ങളിൽ ജല ലഭ്യതക്കനുസരിച്ചാകും ഉത്പാദനമെന്ന് എൻജിനീയർമാരായ ഷാരോൺ സാം, ധന്യ എന്നിവർ പറഞ്ഞു. 2017 ഡിസംബർ 21നാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദേശിച്ച പദ്ധതിക്ക് കൊവിഡും, വനത്തിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് വനം വകുപ്പിൽ നിന്നും അനുമതി വൈകിയതുമെല്ലാം തടസങ്ങളായി മാറി. പദ്ധതി കൈയെത്തും ദൂരത്തെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പാലക്കുഴിക്കാർ.

തടയണയിൽ നിന്നും 294 മീറ്റർ ദൂരത്തിൽ പ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തിൽ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. അടുത്ത ജൂൺ മാസത്തോടെ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയാണുള്ളത്.

പ്രസാദ് മാത്യു, പാലക്കാട് സ്‌മോൾ ഹൈഡ്രോ കമ്പനിയുടെ ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി റിട്ട. ചീഫ് എൻജിനീയർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL