അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ സംഘടിപ്പിച്ച പഠനോത്സവം പരിപാടി അലനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അലി മഠത്തൊടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.രഞ്ജിത്ത് മുഖ്യാതിഥിയായി. മുൻ അധ്യാപകരായ സി.എൻ.സഹീദ, കെ.ജെ.വൽത്സല, പൂർവ്വ വിദ്യാർത്ഥികളായ സി.എച്ച്.റഹ്മത്ത്, പി.ആബിദ, സ്റ്റാഫ് കൺവീനർ സി.മുഹമ്മദാലി, പ്രധാനാദ്ധ്യാപിക കെ.എം.ഷാഹിന സലീം, പി.ടി.എ അംഗങ്ങളായ പി.പി.ഉമ്മർ, മുസ്തഫ മാമ്പള്ളി, ടി.സുബൈദ തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികളും അരങ്ങേറി. തുടർ ദിവസത്തിൽ അണയംക്കോട്, ശങ്കരൻപടി പ്രദേശത്ത് പഠനോത്സവങ്ങൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |