ചിറ്റൂർ: ചിറ്റൂർ ഗവ. കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'പൈതൃകം' ചരിത്ര പ്രദർശനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് എം.വി.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിന്റെ ചരിത്രം ഹ്രസ്വവും ലളിതവുമായി പുതുതലമുറയിലേക്ക് എത്തിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. സാമൂതിരിമാരുടെ ഉയർച്ച, മാമാങ്കം, രേവതി പട്ടത്താനം, ദേശീയ പ്രസ്ഥാനം ഇവയെല്ലാം പ്രദർശനത്തിൽ ഉൾപ്പെടുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം മുൻ മേധാവി ഡോ. എം.സി.വസിഷ്ട് ആണ് പ്രപ്രദർശനത്തിനുള്ള പോസ്റ്ററുകൾ സമാഹരിച്ചത്. ചരിത്ര വിഭാഗം മേധാവി എസ്.ഷീബ, അദ്ധ്യാപകരായ സി.ജയന്തി, സി.നിഭ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |