നെന്മാറ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തിലെ 30 പട്ടികജാതി വിദ്യാർത്ഥികൾക്കായി 60 ലക്ഷം രൂപയും, ഏഴ് പേർക്ക് ഭവന നിർമ്മാണം, ഭവന പൂർത്തീകരണം പദ്ധതിയിൽ 31.50 ലക്ഷം രൂപയും അനുവദിച്ചു. ആദ്യ ഗഡു വിതരണോദ്ഘാടനം നെന്മാറ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി നിർവ്വഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.രാജൻ അദ്ധ്യക്ഷനായ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എച്ച്.സെയ്താലികുട്ടി, ഭരണസമിതി അംഗങ്ങളായ ശാന്തകുമാരൻ, കെ.വി.പ്രഭാകരൻ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പ്രഫുൽദാസ്, പ്രൊമോട്ടർ വിനീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |