SignIn
Kerala Kaumudi Online
Sunday, 25 October 2026 2.29 AM IST

റോബോ എക്സ്‌പോ

expo
ജി.എച്ച്.എസ്.എസ് ചിറ്റൂരിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് സംഘടിപ്പിച്ച റോബോ എക്സ്‌പോ പ്രധാനാദ്ധ്യാപകൻ എസ്.ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ജി.എച്ച്.എസ്.എസ് ചിറ്റൂരിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് റോബോ എക്സ്‌പോ നടത്തി. പ്രധാനാദ്ധ്യാപകൻ എസ്.ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ തരം റോബോട്ടുകൾ, കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവയുടെ പ്രദർശനം ശ്രദ്ധേയമായി. റോബോ ക്വിസ് ജില്ല, സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത എസ്.അഭിരാം, എസ്.ആദിത് കിരൺ, എസ്.ശ്രീഹരി എന്നിവർ 2ഡി, 3ഡി ആനിമേഷൻ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ടി.പ്രമീള, ടി.ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL