പാലക്കാട്: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഹരിത പ്രഖ്യാപനം നടത്തി വിളയൂർ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ പത്ത് വിദ്യാലയങ്ങളും ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക്, തുണി, ബോട്ടിൽ, കടലാസ് മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനായി നാല് ബിന്നുകൾ സ്ഥാപിച്ചിരുന്നു. ഇതിനൊപ്പം ശുചിമുറികൾ, ക്ലാസ് മുറികൾ, വിദ്യാലയത്തിന്റെ ചുറ്റുപാടുകൾ എന്നിവയുടെ വൃത്തി കൂടി പരിഗണിച്ചു. ഹരിത പ്രഖ്യാപനത്തിന്റെ സർട്ടിഫിക്കറ്റും സ്കൂളുകൾക്കു കൈമാറി. ചടങ്ങിൽ വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബേബി ഗിരിജ, വൈസ് പ്രസിഡന്റ് കെ.പി നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |