SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

ഗാനവിരുന്ന് നടത്തി

art
ചർക്ക എന്ന സന്നദ്ധ സേവന സംഘടന കൊപ്പം ആമയൂർ ഒ.പി.എച്ച് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച കലാസന്ധ്യ.

പട്ടാമ്പി: നിരാലംബരായ ആളുകൾക്ക് ഇലക്ട്രിക് വീൽചെയർ നൽകുന്നതിന്റെ ധനസമാഹരണത്തിനായി കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി ചെയർമാനായ ചർക്ക എന്ന സന്നദ്ധ സേവന സംഘടന കൊപ്പം ആമയൂർ ഒ.പി.എച്ച് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച കലാസന്ധ്യ വേറിട്ട ദൃശ്യാനുഭവമായി. ഇതിനോടകം മുപ്പത്തിയെട്ടു വീൽ ചെയറുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചർക്കയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. അര ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് ഒരോ വീൽ ചെയറും. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന മലപ്പുറം നിലമ്പൂർ എടക്കര ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ, അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ ഓർമ്മയ്ക്കായി പതിമൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് ലൈബ്രറി നിർമ്മിച്ചിട്ടുണ്ട്. പട്ടാമ്പിയിൽ നിന്ന് മാത്രമായി ഇരുപത്തി അഞ്ചോളം ഇലക്ട്രിക് വീൽ ചെയറിനുള്ള അപേക്ഷ ലഭിച്ചതായി റിയാസ് മുക്കോളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MUSIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL