പാലക്കാട്: മാർച്ച് ഒന്ന് മുതൽ ഓട്ടോറിക്ഷകളിൽ മീറ്ററിട്ടില്ലെങ്കിൽ സൗജന്യയാത്രയായി കണക്കാക്കാമെന്ന സ്റ്റിക്കർ പതിക്കണമെന്ന ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ മാർച്ച് നടത്തി. അഞ്ചു വിളക്ക് പരിസരത്ത് ആരംഭിച്ച മാർച്ച് കളക്ട്രേറ്റിനുള്ളിലെ ആർ.ടി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ട്രഷറർ അബ്ദുൾ സുക്കൂർ അദ്ധ്യക്ഷനായി. ജോ:സെക്രട്ടറിമാരായ അഡ്വ.ജിഞ്ചു ജോസ്, സോണി രാജ്, ടി.പി.രാധാകൃഷ്ണൻ, ആർ.എം.ആർ.രാകേഷ്, ജെയ്സൺ പള്ളായി, ശശിധരൻ, ഷംസുദ്ദീൻ, എസ്.പ്രദോഷ്, പ്രേമകുമാരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |