പട്ടാമ്പി: പരുതൂർ ഗ്രാമപഞ്ചായത്ത് ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയും പരുതൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ലൈസൻസ് ക്യാമ്പ് പരുതൂർ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയത്. അപേക്ഷ നൽകിയ ഉടൻ തന്നെ സർട്ടിഫിക്കറ്റും നൽകുന്നു എന്നതാണ് ക്യാമ്പിന്റെ പ്രത്യേകത. ലൈസൻസ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ, വ്യാപാരി വ്യവസായി ഏകോപന പ്രസിഡന്റ് ആബിദലിക്ക് നൽകി നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ, വ്യാപാരി നേതാക്കളായ ജയരാജൻ, സൈനുദ്ദീൻ, പാക്കത്ത് വിനോദ്, കരുവൻപടി ഉൾപ്പെടെ നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |