
പാലക്കാട്: സി.പി.ഐ പുതുപ്പരിയാരം എൽ.സി പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി മുട്ടികുളങ്ങരയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിൽ പ്രവർത്തകർ പങ്കെടുത്തു. പി.എം.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ സുമലത മോഹൻദാസ്, എസ്.രാമകൃഷ്ണൻ, ജില്ല എക്സിക്യൂട്ടീവ് അംഗം കെ.സി.ജയപാലൻ, ജില്ല കമ്മിറ്റിബങ്ങാം ടി.എസ്.ദാസ്, മണ്ഡലം സെക്രട്ടറി ടി.വി.വിജയൻ, അസി.സെക്രട്ടറി വി.ആർ.രാജേഷ്, ലോക്കൽ അസി.സെക്രട്ടറി. വി.എച്ച്.റഷീദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |