പാലക്കാട്: വൈസ് ചാൻസിലർ നിയമനങ്ങളിൽ ചാൻസിലർക്ക് പരമാധികാരം നൽകികൊണ്ടുള്ള യു.ജി.സി കരട് ചട്ടം സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന യു.ജി.സി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫീസിൽ അവസാനിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റഗം എസ്.വിപിൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അഭിഷേക് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷാദുലി, ഇ.പി.ഗോപിക ജില്ലാ ജോയിന്റ് സെക്രട്ടറി യു.സന്ദീപ്, കാർത്തിക് രംഗൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |