പാലക്കാട്: നല്ലേപ്പിള്ളി പഞ്ചായത്തിന്റേയും ക്ലീൻ കേരള കമ്പനിയുടേയും ആഭിമുഖ്യത്തിൽ ആഗോള പുനഃചംക്രമണ ദിനം ആചരിച്ചു. നാടിന്റെ നൻമയ്ക്കായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗവും പുനഃചംക്രമണവും വർധിപ്പിക്കുന്നതിനും 'മാലിന്യമുക്ത നവകേരള' സ്വപ്നം യാഥാർത്ഥ്യമാക്കുവാനും സമർപ്പിതമായി പ്രവർത്തിക്കുമെന്ന് ജനപ്രതിനിധികളും ജീവനക്കാരും ഹരിതകർമ്മ സേനാംഗങ്ങളും പ്രതിജ്ഞയെടുത്തു. നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ മാലിന്യമുക്ത നവകേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എസ്.അനിൽകുമാർ അദ്ധ്യക്ഷനായി. ക്ലീൻ കേരള കമ്പനി സെക്ടർ കോഓർഡിനേറ്റർ പി.വി.സഹദേവൻ വിഷയാവതരണം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി എസ്.മധു, എം.ശാന്തി, എസ്.മേഘ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |