SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തൽ തുടങ്ങി

voting
പാലക്കാട് താലൂക്ക് ഓഫീസില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തൽ പരിപാടി.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കായി വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തൽ ക്യാമ്പ് തുടങ്ങി. ഭിന്നശേഷിക്കാരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടിംഗ് രീതികളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുമായി പാലക്കാട് താലൂക്ക് ഓഫീസിലാണ് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഇന്നും തുടരും. വോട്ടിംഗ് മെഷീൻ നേരിട്ട് പരിചയപ്പെടുന്നതിനും വോട്ട് രേഖപ്പെടുത്തുന്ന ക്രമങ്ങൾ മനസ്സിലാക്കുന്നതിനും ക്യാമ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കാഴ്ചപരിമിതരായ വോട്ടർമാർക്ക് വോട്ടിംഗ് മെഷീനിലെ സംവിധാനങ്ങൾ തൊട്ടറിഞ്ഞ് മനസ്സിലാക്കാനും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡമ്മി വോട്ട് രേഖപ്പെടുത്തി പരിശീലനം നേടാനും ക്യാമ്പിലൂടെ കഴിയും. തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ സുമേഷ്, സുധീഷ്, സുമിത് എന്നിവർ വോട്ടർമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL