SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.43 AM IST

ജി.എച്ച്.എസ്.എസ് ചിറ്റൂരിന് ലിറ്റിൽ കൈറ്റ്സ് അവാർഡ്

little-kites
ചിറ്റൂർ ഉപജില്ലയിൽ ലിറ്റിൽ കൈറ്റ്സ് അവാർഡ് ലഭിച്ച ജി.എച്ച്.എസ്.എസ് ചിറ്റൂർ യൂണിറ്റ്.

ചിറ്റൂർ: ചിറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ യശസ്സുയർത്തി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുതിയൊരു ചരിത്രം കൂടി കുറിച്ചിരിക്കുന്നു. 2025-26 അധ്യയന വർഷത്തെ പ്രവർത്തന മികവിനുള്ള അവാർഡിൽ ചിറ്റൂർ ഉപജില്ലാ തലത്തിൽ ജി.എച്ച്.എസ്.എസ് ചിറ്റൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യയെ സർഗ്ഗാത്മകമായി ഉപയോഗിക്കുന്നതിലും ഐ.ടി അധിഷ്ഠിത പ്രോജക്ടുകൾ ചിട്ടയോടെ നടപ്പിലാക്കുന്നതിലും യൂണിറ്റ് കാഴ്ച്ചവെച്ച പ്രകടനമാണ് ഈ വലിയ നേട്ടത്തിന് ആധാരം. അഭിനന്ദനങ്ങളുടെ നിറവിൽ ഈ ഉജ്ജ്വല നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും വിദ്യാലയം അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL