SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.51 AM IST

പിതൃദിനാഘോഷം

pithrudinaghosham
വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ പിതൃവേദിയുടെ നേതൃത്വത്തിൽ പിതൃദിനാഘോഷം ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്യുന്നു.

വടക്കഞ്ചേരി: ലൂർദ് മാതാ ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് പിതൃവേദിയുടെ നേതൃത്വത്തിൽ പിതൃദിനം ആചരിച്ചു. കുർബാനയ്ക്ക് വചനഗിരി സെന്റ് ജോർജ് പള്ളി വികാരി ഫാ. ഹെൽബിൻ മീൻപിള്ളിൽ മുഖ്യ കാർമികത്വം വഹിച്ചു. പിതൃദിനാഘോഷ പരിപാടി ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റെജി പൊടി മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ആന്റണി ചിറയത്ത്, ട്രഷറർ സിജോ മൈക്കിൾ കവിയിൽ, ഫാ. ഹെൽബിൻ മീമ്പള്ളിയിൽ, ഫാ. സാൻജോ ചിറയത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സെമിനാർ പാലക്കാട് രൂപത സ്റ്റാർസ് ഡയറക്ടർ ഡോ. അരുൺ കലമറ്റം നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL