SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

സർവ്വം സജ്ജം; പാലക്കാട് 22.68 ലക്ഷം വോട്ടർമാർ

പാലക്കാട്: മുന്നണികളുടെ വീറും വാശിയുമേറിയ പ്രചാരണത്തിനൊടുവിൽ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ പാലക്കാട് ജില്ല വോട്ടെടുപ്പിന് സജ്ജമായി. പോളിംഗ് നാളെ രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ഏഴിന് അവസാനിക്കും. മാർച്ച് 23ലെ അന്തിമ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ ആകെ 22,68,721 വോട്ടർമാരാണുളളത്. 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടും. 8825 പ്രവാസി (ഓവർസീസ്) വോട്ടർമാരുമുണ്ട്. ഇതിൽ 7518 പുരുഷന്മാരും 1307 സ്ത്രീകളുമാണ്. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാർ തൃത്താലയിലാണ്- 2570. 84 വോട്ടർമാർ മാത്രമുള്ള ചിറ്റൂർ മണ്ഡലത്തിലാണ് ഏറ്റവും കുറവ്.

മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ എണ്ണം

തൃത്താല- 2,03,700
പട്ടാമ്പി- 2,10,790
ഷൊർണൂർ -1,99,620
ഒറ്റപ്പാലം-2,09,627
കോങ്ങാട്-1,82,603
മണ്ണാർക്കാട്-2,06,436
മലമ്പുഴ- 1,95,429
പാലക്കാട്- 1,76,224
തരൂർ-1,64,930
ചിറ്റൂർ-1,72,015
നെന്മാറ- 1,81,690
ആലത്തൂർ- 1,65,657

8825 പ്രവാസി വോട്ടർമാർ


 14579 ഹോം വോട്ടർമാർ

പാലക്കാട് ജില്ലയിലെ 85 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ തുടങ്ങിയവരുള്ള ഹോം വോട്ടർമാർ 14579 പേർ. ഇതിൽ 11642 പേർ 85 വയസിന് മുകളിൽ പ്രായമുള്ളവരും 2937 പേർ ഭിന്നശേഷിക്കാരുമാണ്. പോളിംഗ് ബൂത്തുകളിൽ നേരിട്ട് ചെന്ന് വോട്ട് ചെയ്യാൻ സാധിക്കാത്ത വ്യക്തികൾക്കാണ് ഹോം വോട്ടിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.


 പോളിംഗ് ബൂത്തുകൾ 2531

ജില്ലയിൽ സജ്ജമായത് 2531 പോളിംഗ് ബൂത്തുകൾ. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2112 പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 419 ബൂത്തുകൾ പുതിയതായി ചേർത്തു. തൃത്താല 218, പട്ടാമ്പി 222, ഷൊർണൂർ 224, ഒറ്റപ്പാലം 238, കോങ്ങാട് 193, മണ്ണാർക്കാട് 220, മലമ്പുഴ 246, പാലക്കാട് 219, തരൂർ 177, ചിറ്റൂർ 193, നെൻമാറ 207, ആലത്തൂർ 174 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിലുള്ള പോളിംഗ് ബൂത്തുകളുടെ എണ്ണം. പരമാവധി 1200 വോട്ടർമാർക്കാണ് ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താനാവുക. പോളിംഗ് ബൂത്തുകളിൽ അനുബന്ധ ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പ്രധാന പോളിംഗ് സ്റ്റേഷനിലെ വോട്ടർമാരുടെ എണ്ണം കൂടുമ്പോൾ, സൗകര്യപ്രദമായി വോട്ട് രേഖപ്പെടുത്താനായി സമീപത്ത് സജ്ജീകരിക്കുന്ന താൽക്കാലിക ബൂത്തുകളാണ് അനുബന്ധ ബൂത്തുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL