SignIn
Kerala Kaumudi Online
Friday, 05 June 2026 2.42 AM IST

പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു

water

ചിറ്റൂർ: നല്ലേപ്പിള്ളി-കുറ്റിപ്പളളം റോഡിൽ മാട്ടുമന്തക്ക് സമീപം കുടിവെള്ള വിതരണത്തിന്റെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡ് വക്കിലൂടെ ഒഴുകി പാഴാകുന്നു. വലിയ തോതിലുള്ള വെള്ളം ദിവസങ്ങളായി ഒഴുകി പോകുകയാണ്. വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പൈപ്പുലൈനാണ് തകർന്നിട്ടുള്ളത്. ദിവസങ്ങളായി പാത അരുകിലൂടെ ഒഴുകുന്ന വെള്ളം സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിൽ കെട്ടി നിൽക്കുന്നത് സ്ഥാപന ഉടമകൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും പരാതിയും ഉണ്ട്. പൈപ്പ് തകർന്ന് വെള്ളം പാഴാകുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും കടുത്ത അനാസ്ഥയാണ് അതികൃതരുടെ ഉണ്ടാകുന്നത്. ഇതിൽ പ്രതിഷേധം ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL