
കേരളത്തിലെ ഏറ്റവും വലിയ ഫ്‌ളെക്സ്
160 അടി നീളം
ഫ്‌ളെക്സ് ഒരുക്കിയത് 50 പേർ ചേർന്ന കൂട്ടായ്മ
കോങ്ങാട്: ഫിഫാ ലോകകപ്പ് ഫുട്‌ബാൾ മത്സരത്തിന് ഈ മാസം 11 ന് അങ്ങ് അമേരിക്കയിൽ കൊടി ഉയരുമ്പോൾ ഇങ്ങ് കേരളത്തിൽ ആവേശ കൊടുമുടിയിൽ പാലക്കാട് ഫുട്‌ബാൾ ആരാധകർ ഉയർത്തിയത് കേരളത്തിൽ തന്നെ ഏറ്റവും നീളം കൂടിയ ഫ്ളക്സ്. അർജന്റീന ഫാൻസ് സ്ഥാപിച്ച 160 അടി നീളമുള്ള കൂറ്റൻ ഫ്‌ളെക്സാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും നാട്ടിലും ഒരേ പോലെ തരംഗമായിരിക്കുന്നത്. മുണ്ടൂർ തൂത പാതയോരത്ത് കോങ്ങാടിന് സമീപം സീഡ് ഫാം ജംഗ്ഷനിൽ നാട്ടുകാരായ അർജന്റീന ആരാധകരായ 50 പേർ ചേർന്ന കൂട്ടായ്മയാണ് പടുകൂറ്റൻ ഫ്‌ളെക്സ് ഒരുക്കിയത്. മാർട്ടിനൻ, മൊലിന, റൊമേറോ, സേനേസി, ടാഗളിയഫികോ, മാക് ആലിസ്റ്റർ, പാരേസ്, ഫെർണാണ്ടസ്, ആൽവരേസ്, ഗോൺ സാലേസ്, മെസ്സി എന്നീ താരങ്ങളുടെ വലിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫ്‌ളെക്സാണ് സ്ഥാപിച്ചിരിക്കുന്നത്. ഉടൻ തന്നെ ബ്രസീൽ, പോർച്ചുകൽ ആരാധകരും പ്രദേശത്ത് തങ്ങളുടെ ഇഷ്ട താരങ്ങളെ വെച്ച് ഫ്‌ളെക്സ് ഉയർത്താനുള്ള ശ്രമത്തിലാണ്. അതിനുള്ള കട്ട വെയിറ്റിംഗിലാണ് ഫുട്‌ബാൾ ആരാധകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |