SignIn
Kerala Kaumudi Online
Saturday, 06 June 2026 4.56 AM IST

പരിസ്ഥിതി ദിനാചരണം

pallashana
പല്ലശ്ശന കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പല്ലശ്ശന തളൂർ ഇ.കെ.ഇ.എം.യു. പി സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് കെ.രാമദാസ് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: പല്ലശ്ശന കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പല്ലശ്ശന തളൂർ ഇ.കെ.ഇ.എം യു.പി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമദാസ് ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രജിഷ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം.എസ്.റീജ പരിസ്ഥിതിദിന സന്ദേശം നൽകി. പ്രധാന അദ്ധ്യാപിക ഗിരിജ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.ദീപ നന്ദിയും അർപ്പിച്ചു. അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL